കൊച്ചി : ദക്ഷിണ നേവൽ കമാൻഡിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ ആറാമത് കൊച്ചി നേവൽ മാരത്തോൺ സംഘടിപ്പിച്ചു. വില്ലിംഗ്ടൺ ഐലൻഡിലെ കെ.വി.പോർട്ട് ട്രസ്റ്റ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച നേവി മാരത്തോണിൽ വിവിധ മത്സര വിഭാഗങ്ങളിലായി 7000 ത്തോളം പേർ പങ്കെടുത്തു. 21 കിലോ മീറ്റർ ഹാഫ് മാരത്തോൺ, 10 കിലോ മീറ്റർ ടൈമിഡ് റൺ, 5 കിലോ മീറ്റർ ഫൺറൺ വിഭാഗങ്ങൾക്ക് പുറമെ, ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി പ്രത്യേക മാരത്തോണും സംഘടിപ്പിച്ചു.
സമൂഹത്തിൻ്റെ വിവിധ തുറകളിൽപ്പെട്ടവരുടെ പ്രാതിനിധ്യം ശ്രദ്ധേയമായി. ......
മഹാരാഷ്ട്രയിൽ നടന്ന മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ മഹായുതി സഖ്യം വൻ വിജയം കരസ്ഥമാക്കി. ആകെ വോട്ടെടുപ്പ് നടന്ന 288 സീറ്റുകളിൽ 207 എണ്ണവും മഹായുതി സഖ്യം തൂത്തുവാരി. ......
തിരുവനന്തപുരം:കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വൻകിട വായ്പ തട്ടിപ്പിന്റെ ആഘാതം ഇപ്പോഴും സാധാരണക്കാരായ നിക്ഷേപകരെ വേട്ടയാടുന്നു. സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 30,078 നിക്ഷേപകർക്കായി 263 കോടി രൂപയിലധികം ഇനിയും തിരികെ നൽകാനുണ്ട്.
ബാങ്കിന്റെ നിലവിലെ പ്രതിസന്ധിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
നിക്ഷേപകരുടെ അവസ്ഥ
കുടുങ്ങിക്കിടക്കുന്ന തുക: ഏകദേശം 263 കോടി രൂപ 30,000-ത്തിലധികം നിക്ഷേപകർക്കായി ബാങ്ക് നൽകാനുണ്ട്.
തിരിച്ചുനൽകിയ തുക: 2021 ജൂലൈ മുതൽ 2025 സെപ്റ്റംബർ വരെ 159.08 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയിട്ടുണ്ട്.
ഭാഗിക ആശ്വാസം: നവംബർ 2023 മുതൽ ജനുവരി 2025 വരെയുള്ള കാലയളവിൽ, 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ പൂർണ്ണമായും തിരികെ നൽകി. ......
ന്യൂഡൽഹി: ക്രിമിനൽ നടപടി ചട്ടത്തിലെ (CrPC) സെക്ഷൻ 311 പ്രകാരം സാക്ഷികളെ വിസ്തരിക്കാൻ വിളിച്ചുവരുത്താനുള്ള അധികാരം വിചാരണ കോടതികൾ അതീവ ജാഗ്രതയോടെ മാത്രമേ വിനിയോഗിക്കാവൂ എന്ന് സുപ്രീം കോടതി. സത്യം കണ്ടെത്താൻ പ്രസ്തുത സാക്ഷിമൊഴി അത്യന്താപേക്ഷിതമാണെന്ന് ബോധ്യമുള്ള സാഹചര്യങ്ങളിൽ മാത്രമേ ഈ അധികാരം ഉപയോഗിക്കാവൂ എന്ന് കോടതി വ്യക്തമാക്കി.
ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിരീക്ഷണം. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു. കേസിൽ പിടിയിലായ സ്മാർട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ബണ്ടാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനനും ദേവസ്വം ജീവനക്കാരുമായി ചേർന്ന് വൻ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആവേശകരമായ അന്തരീക്ഷത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭക്തിയും രാഷ്ട്രീയ മുദ്രാവാക്യങ്ങളും വേറിട്ട രീതിയിലുള്ള ആഘോഷങ്ങളും സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് വൈവിധ്യം പകർന്നു. ......
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ യുഡിഎഫ് ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു. കേസിലെ പ്രതികളെ പിടികൂടിയതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചതെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ......
തിരുവനന്തപുരം: പതിമൂന്നാം വയസ്സിൽ അവിചാരിതമായി എടുത്തണിഞ്ഞ ആ ചുവന്ന കുപ്പായവും വെള്ളത്താടിയും കെ. ഡഗ്ലസ് എന്ന അൻപത്തിമൂന്നുകാരൻ ഇന്നും മാറ്റിവെച്ചിട്ടില്ല. ......
ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ആർഎസ്എസ് 100-ാം വാർഷികാഘോഷത്തിൽ സംസാരിക്കവെ മോഹൻ ഭാഗവത് പ്രഖ്യാപിച്ചു. ......
ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം മേലങ്ങാടിയിലാണ് സംഭവം. പതിമൂന്നു വയസുകാരി ഫാത്തിമയാണ് ആത്മഹത്യ ചെയ്തത്.......